പ്രതിശ്രുത വരനെ ഹീത്രൂ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് വധു മുങ്ങി; വരന്റെ ബാഗുകളും, 5000 പൗണ്ടും കൈക്കലാക്കി; മൂത്രമൊഴിക്കാന്‍ പോയി മടങ്ങിയെത്തുമ്പോള്‍ വധു അപ്രത്യക്ഷം

പ്രതിശ്രുത വരനെ ഹീത്രൂ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് വധു മുങ്ങി; വരന്റെ ബാഗുകളും, 5000 പൗണ്ടും കൈക്കലാക്കി; മൂത്രമൊഴിക്കാന്‍ പോയി മടങ്ങിയെത്തുമ്പോള്‍ വധു അപ്രത്യക്ഷം

വിവാഹം കഴിക്കാനുള്ള യാത്രക്കിടെ പ്രതിശ്രുത വരനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് ബാഗുകളും, 5000 പൗിടുമായി വധു മുങ്ങി. 40-കളില്‍ പ്രായമുള്ള ദമ്പതികളാണ് തലേന്ന് എന്‍ഗേജ്‌മെന്റ് കഴിഞ്ഞ ശേഷം റോമിലേക്ക് വിവാഹത്തിനായി യാത്ര ചെയ്യാനെത്തിയത്. എന്നാല്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വധു സ്ഥലംവിട്ടത്.


ഹീത്രൂവില്‍ വെച്ച് പെട്ടിയും മറ്റും വധുവിന്റെ കൈയില്‍ ഏല്‍പ്പിച്ച് ടോയ്‌ലറ്റില്‍ പോയി മടങ്ങിയ ബ്രിട്ടീഷുകാരനാണ് കുടുങ്ങിയത്. കാര്യം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വധു അപ്രത്യക്ഷമായിരുന്നു.

വിവാഹത്തിനായി സൂക്ഷിച്ചിരുന്ന 5000 പൗണ്ട് സൈ്വപ് ചെയ്‌തെടുത്തിരുന്നതായി ടെര്‍മിനല്‍ 5ലെ ജീവനക്കാരോട് പാടെ തകര്‍ന്ന വരന്‍ വെളിപ്പെടുത്തി. ആര്‍ക്കും ആശ്വസിപ്പിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു ഇദ്ദേഹമെന്ന് സാക്ഷികള്‍ പറയുന്നു.

തൊട്ടുതലേന്ന് എന്‍ഗേജ്‌മെന്റ് കഴിഞ്ഞ ശേഷമാണ് പ്രണയപരവശനായി ഇദ്ദേഹം വധുവിനൊപ്പം വിമാനത്താവളത്തില്‍ എത്തിയത്. വിവാഹത്തിനായി റോമിലേക്ക് പറക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെയാണ് വധു മുങ്ങിയത്.

ജീവനക്കാര്‍ എല്ലായിടത്തും അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും വധുവിന്റെ പേര് പോലും സംശയത്തിലായിരുന്നു.
Other News in this category



4malayalees Recommends