ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'ഇന്ത്യ ഉത്സവ്2022'ന് തുടക്കമായി

ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'ഇന്ത്യ ഉത്സവ്2022'ന് തുടക്കമായി
ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'ഇന്ത്യ ഉത്സവ്2022'ന് തുടക്കമായി. ഇന്ത്യയുടെ തനത് ഉല്‍പന്നങ്ങളുടെ പ്രത്യേക വിപണിയാണ് ഫെസ്റ്റിവലിന്റെ ആകര്‍ഷണം. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ വാര്‍ഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സ'വിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഏയ്ന്‍ ഖാലിദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ഇന്ത്യന്‍ സ്വാതത്ര്യ ദിനത്തില്‍ 'ഇന്ത്യ ഉത്സവ് 2022 'ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ചേംബര്‍ പ്രഥമ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് തവാര്‍ അല്‍ ഖുവാരി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ്, ഖത്തര്‍ റോയല്‍ ഫാമിലി അംഗങ്ങള്‍, മന്ത്രാലയം പ്രതിനിധികള്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Other News in this category4malayalees Recommends