റോജയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ആദ്യം നാണം, പിന്നെ കരച്ചില്‍ ; വെളിപ്പെടുത്തി അരവിന്ദ് സ്വാമി

റോജയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ആദ്യം നാണം, പിന്നെ കരച്ചില്‍ ; വെളിപ്പെടുത്തി അരവിന്ദ് സ്വാമി
'റോജ' ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നതിനെ കുറിച്ചാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില്‍ വരെ എത്തി. ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന്‍ മണിരത്‌നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു.

എന്തായാലും മധുവിനെ ഇനിയും നേരില്‍ കാണാം എന്നാണ് വീഡിയോയിലൂടെ അരവിന്ദ് സ്വാമി പറയുന്നത്. തമിഴില്‍ നിര്‍മ്മിച്ച റോജ ഹിന്ദിയിലേക്കും മൊഴി മാറ്റി എത്തിയിരുന്നു. അതും വലിയ വിജയമായി മാറിയതോടെയാണ് അരവിന്ദ് സ്വാമി മധുബാല ജോഡികളെ പ്രേക്ഷകര്‍ സ്വീകരിച്ചത്. എആര്‍ റഹ്മാന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണെന്ന പ്രത്യേകത കൂടി റോജയ്ക്കുണ്ട്.

Other News in this category



4malayalees Recommends