ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഹാന്റ് ബാഗില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാം സ്വര്‍ണം നഷ്ടമായെന്ന് പരാതി

ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഹാന്റ് ബാഗില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാം സ്വര്‍ണം നഷ്ടമായെന്ന് പരാതി
വിമാനത്തില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാമിലധികം സ്വര്‍ണം നഷ്ടമായെന്ന് പരാതി. ദുബൈയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനത്തില്‍ യാത്ര ചെയ്!തിരുന്ന പാകിസ്ഥാനിലെ ഒരു വ്യാപാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഹാന്റ് ബാഗില്‍ കൊണ്ടുവരികയായിരുന്ന സ്വര്‍ണം നഷ്ടമായെന്നാണ് ഇയാളുടെ ആരോപണം. കാറാച്ചി വിമാനത്താവളത്തില്‍ യാത്രക്കാരെ മുഴുവന്‍ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കറാച്ചിയിലെ നൗരത്തന്‍ എന്ന ജ്വല്ലറിയിലേക്ക് ദുബൈയില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. വ്യാപാരിയായ മുഹമ്മദ് മൂനിസ് എന്നയാളാണ് 1542 ഗ്രാം സ്വര്‍ണവുമായി വിമാനത്തില്‍ യാത്ര ചെയ്!തതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ക്യാബിനില്‍ താന്‍ കൈയില്‍ കരുതിയിരുന്ന സ്വര്‍ണം യാത്രയ്!ക്കിടെ അപ്രത്യക്ഷമായെന്നാണ് ഇയാളുടെ വാദം. ഇക്കാര്യം ഇയാള്‍ യാത്രയ്ക്കിടെ വിമാന ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ വിമാനത്തില്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. കറാച്ചിയില്‍ ലാന്റ് ചെയ്!ത ശേഷം പാകിസ്ഥാനിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സ് വിമാനത്തിലെ ഓരോ യാത്രക്കാരെയും പരിശോധിച്ചു. ബാഗുകളും മറ്റ് സാധനങ്ങളുമടക്കം 100 ശതമാനം പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാനായില്ല.

Other News in this category



4malayalees Recommends