ഇസ്ലാമികമൂല്യങ്ങള്‍ക്ക് എതിരായ ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്നു ; മുന്നറിയിപ്പുമായി യു.എ.ഇ

ഇസ്ലാമികമൂല്യങ്ങള്‍ക്ക് എതിരായ ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്നു ; മുന്നറിയിപ്പുമായി യു.എ.ഇ
രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം 'നെറ്റ്ഫ്‌ലിക്‌സ്' ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രംഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദില്‍ സമ്മേളിച്ചാണ് ഈ ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇസ്ലാമികമൂല്യങ്ങള്‍ക്ക് എതിരായ ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഗള്‍ഫിലെ മീഡിയ നിമയങ്ങള്‍ക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നെറ്റ്ഫ്‌ലിക്‌സ് വഴി ജനങ്ങളിലേക്കെത്തുന്നുണ്ടെന്ന് യു.എ.ഇ പറയുന്നു.

കുട്ടികള്‍ക്ക് എന്ന പേരില്‍ നല്‍കുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സ് ഉടന്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് യു.എ.ഇ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കിയത്.

Other News in this category



4malayalees Recommends