വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 43 കാരനായ പ്രവാസി അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 43 കാരനായ പ്രവാസി അറസ്റ്റില്‍
വിദേശ രാജ്യത്തേക്ക് കടത്തി വിടാം എന്ന് പറഞ്ഞു വിസക്ക് പണം വാങ്ങി ആളുകളെ കമ്പളിപ്പിച്ച 43 കാരനായ പ്രവാസി അറസ്റ്റില്‍. ഇയാള്‍ക്ക് രണ്ട് മാസം കേടതി തടവു ശിക്ഷ വിധിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹം തട്ടിപ്പ് നടത്തിയിരുന്നത്. യൂറോപ്പിലേക്കും യുഎസിലേക്ക് വിസ നല്‍കാം എന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളെ പറ്റിച്ചിരുന്നത്. മറ്റു രാജ്യത്തേക്ക് കുടിയേറാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേക ഓഫറും ഉണ്ടെന്ന കാര്യം പരസ്യത്തില്‍ പറയുന്നുണ്ട്.

ദുബായില്‍ വാടകയ്ക്ക് എടുത്ത ഒരു ഓഫീസില്‍ വച്ച് നിരവധി പേരെ ഇയാള്‍ ഇന്റര്‍വ്യൂ നടത്തി. കമ്പനിയുടെ ലോഗോ പതിച്ച രസീത് ഇയാള്‍ പണം നല്‍കിയിവര്‍ക്ക് നല്‍കിയിരുന്നു. ഇയാള്‍ നടത്തിയിരുന്ന കമ്പനിക്ക് ലൈസന്‍സ് ഇല്ലെന്ന് സാമ്പത്തിക വികസന വകുപ്പ് കണ്ടെത്തി. എന്നാല്‍ ദുബായിലേക്ക് എത്തുന്നവര്‍ക്ക് ടൂറിസ്റ്റ് ഗൈഡ് സേവനങ്ങള്‍ നല്‍ക്കുന്ന ഒരു വ്യക്തിഗത സ്ഥാപനമെന്ന നിലയില്‍ ഉടമ ലൈസന്‍സിന് അപേക്ഷിച്ചരുന്നു. ഇത് ഉപയോഗിച്ച് ഒരിക്കലും ടൂറിസ്റ്റ് വിസ എടുക്കാന്‍ സാധിക്കില്ല.

എന്നാല്‍ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കമ്പനിയിലെ ഒരു ജീവനക്കാരന്‍ മാത്രമാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. പല ആരോപണങ്ങളും പ്രതി നിക്ഷേധിച്ചു. പണം ബോധപൂര്‍വം പ്രതി കൈക്കലാക്കുകയായിരുന്നുവെന്ന് കോടതി കേസിന്റെ വിചാരണക്ക് ശേഷം കണ്ടെത്തി. ഇയാള്‍ വിസക്ക് വേണ്ടി വാങ്ങിയ ഫീസ് തിരിച്ച് നല്‍കാന്‍ കോടതി ഉത്തവിട്ടു. കൂടാതെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Other News in this category



4malayalees Recommends