യുഎഇയില്‍ ഐഫോണ്‍ 14 വില്‍പന തുടങ്ങി; പുലര്‍ച്ചെ മുതല്‍ കാത്തിരുന്നത് നൂറുകണക്കിന് പേര്‍

യുഎഇയില്‍ ഐഫോണ്‍ 14 വില്‍പന തുടങ്ങി; പുലര്‍ച്ചെ മുതല്‍ കാത്തിരുന്നത് നൂറുകണക്കിന് പേര്‍
ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പായ ഐഫോണ്‍ 14ന്റെ വില്‍പന യുഎഇയില്‍ ആരംഭിച്ചു. ഫോണ്‍ ആദ്യം സ്വന്തമാക്കുന്നവരില്‍ ഉള്‍പ്പെടാനായി നൂറു കണക്കിന് പേരാണ് പുലര്‍ച്ചെ മുതല്‍ ദുബൈ മാളിന് മുന്നില്‍ കാത്തിരുന്നത്. ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരും രാവിലെ തന്നെ ഉപഭോക്താക്കളെ സ്വീകരിക്കാനെത്തിയിരുന്നു.

രാവിലെ പ്രാദേശിക സമയം എട്ട് മണിക്കാണ് ഫോണ്‍ വില്‍പന ആരംഭിച്ചത്. പുതിയ ഐഫോണിനായി കാത്തിരുന്നവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുമുണ്ടായിരുന്നു. റിസര്‍വേഷന്‍ തുടങ്ങിയപ്പോള്‍ ആദ്യം ഫോണ്‍ സ്വന്തമാക്കാനായി പല വഴികളും നോക്കി വിജയിച്ചവരാണ് ഇന്ന് ഫോണ്‍ വാങ്ങാനെത്തിയത്. റിസര്‍വേഷനുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ നാല് മണി മുതല്‍ കാത്തിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.

Other News in this category



4malayalees Recommends