പ്രതിദിന എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ

പ്രതിദിന എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ
പ്രതിദിന എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ. 2025ഓടെ എണ്ണ ഉത്പാദനം 50 ലക്ഷം ബാരലാക്കി ഉയര്‍ത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. 2030 ല്‍ പ്രതീക്ഷിച്ചിരുന്ന ഉത്പാദന വര്‍ധന 5 വര്‍ഷം മുന്‍പുതന്നെ കൈവരിക്കാനാകുമെന്ന് ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് വ്യക്തമാക്കി. കൂടുതല്‍ എണ്ണ, പ്രകൃതിവാതകം തുടങ്ങിയവ വിപണിയില്‍ എത്തിക്കാനാണ് അഡ്‌നോക്കിന്റെ ശ്രമം.

യുഎഇ എണ്ണപ്പാടങ്ങളില്‍ പങ്കാളികളായ രാജ്യാന്തര കമ്പനികളോട് ഉല്‍പാദനം 10 ശതമാനമോ അതില്‍ കൂടുതലോ ഉയര്‍ത്തണമെന്ന് അഡ്‌നോക് വ്യക്തമാക്കി. 2025ല്‍ ഈ ലക്ഷ്യം സാക്ഷാല്‍കരിച്ചാല്‍ 2030ഓടെ പ്രതിദിനം 60 ലക്ഷം ബാരലാക്കി ഉയര്‍ത്താനും അഡ്‌നോക് ലക്ഷ്യമിടുന്നു.

സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഒപെക്കിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് യുഎഇ. നിലവില്‍ പ്രതിദിനം 40 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റില്‍ ഉല്‍പാദിപ്പിച്ചത് 34 ലക്ഷം ബാരലാണ് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends