ഭര്‍ത്താവ് മരിച്ചപ്പോള്‍ കല്ലറയില്‍ 'വ്യഭിചാരി' എന്ന് എഴുതി വച്ച് ഒരു ഭാര്യ ; അമ്മയുടെ പ്രതികാരത്തിന് ന്യായമുണ്ടെന്ന് മകന്‍

ഭര്‍ത്താവ് മരിച്ചപ്പോള്‍ കല്ലറയില്‍ 'വ്യഭിചാരി' എന്ന് എഴുതി വച്ച് ഒരു ഭാര്യ ; അമ്മയുടെ പ്രതികാരത്തിന് ന്യായമുണ്ടെന്ന് മകന്‍
ഭര്‍ത്താവ് മരിച്ചപ്പോള്‍ കല്ലറയില്‍ 'വ്യഭിചാരി' എന്ന് എഴുതി വച്ച് ഒരു ഭാര്യ. തന്നെ വഞ്ചിച്ച ഭര്‍ത്താവിനോടുള്ള പ്രതികാരമായിട്ടാണ് ഭാര്യ കല്ലറയില്‍ ഈ വാക്ക് എഴുതി വച്ചതത്രെ. കാനഡയിലുള്ള സ്ത്രീയാണ് ഭര്‍ത്താവിന്റെ കല്ലറയില്‍ വ്യഭിചാരി എന്ന വാക്ക് എഴുതി വച്ചത്. ഭര്‍ത്താവ് മരിച്ചത് സഹപ്രവര്‍ത്തകയുമായി സെക്‌സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്നാണ്, ഇവരുടെ മകന്‍ തന്നെയാണ് റെഡ്ഡിറ്റില്‍ ഇക്കാര്യം പങ്കുവച്ചത്. അമ്മ ചെയ്ത പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ടാണ് മകന്‍ റെഡ്ഡിറ്റില്‍ പോസ്റ്റ് ഇട്ടത്.

Am I The Asshole എന്ന പേജിലാണ് മകന്‍ ഈ അനുഭവം പങ്ക് വച്ചിരിക്കുന്നത്. 'അത് മാറ്റണമെന്ന് തനിക്കില്ല എന്നും അത് ന്യായമാണോ' എന്നും കൂടി മകന്‍ റെഡ്ഡിറ്റില്‍ ആളുകളോട് അഭിപ്രായം ചോദിച്ചു. ദീര്‍ഘകാലമായി തന്റെ അച്ഛന്‍ സഹപ്രവര്‍ത്തകയുമായി പ്രണയബന്ധത്തിലാണ്. അതില്‍ അവര്‍ ?ഗര്‍ഭം ധരിക്കുകയും ചെയ്തു. ഈ ദാമ്പത്യത്തില്‍ നിന്നും രക്ഷപ്പെട്ട് അവരോടൊപ്പം കാനഡയിലേക്ക് പോകാനായിരുന്നു അച്ഛന്റെ പദ്ധതി.

അങ്ങനെ അച്ഛന്‍ പോയി. എന്നാല്‍, വിവാഹമോചനത്തിനുള്ള നടപടികളൊന്നും നടത്തുകയോ നിയമപരമായി വിവാഹമോചനം നേടുകയോ ചെയ്തിട്ടില്ല. അതിനെ കുറിച്ച് ആലോചിക്കുകയും അതുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു. എന്നാല്‍, അതിനിടെ സെക്‌സിലേര്‍പ്പെടുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് അച്ഛന്‍ മരണപ്പെടുകയായിരുന്നു.

തന്റെ അമ്മയ്ക്ക് ഇതിലെല്ലാം വേദനയുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്റെ കല്ലറയില്‍ 'ജോണ്‍ ഡോയിയുടെ സ്‌നേഹമുള്ള ഓര്‍മ്മകള്‍ക്ക് വേണ്ടി' എന്ന് എഴുതിയതിനൊപ്പം 'വ്യഭിചാരി' എന്ന വാക്ക് കൂടി ചേര്‍ക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഇത് കണ്ട് ദേഷ്യം വന്നു. എന്നാല്‍, തനിക്ക് അതില്‍ പ്രശ്‌നമൊന്നും തോന്നിയില്ല. കാരണം തന്റെ അച്ഛന്റെ യഥാര്‍ത്ഥ സ്വഭാവത്തെ ഉള്‍ക്കൊള്ളുന്ന വാചകമാണ് അതെന്നാണ് താന്‍ കരുതുന്നത് എന്നാണ് മകന്‍ പറയുന്നത്.

ഏതായാലും നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ചിലരെല്ലാം അത് നന്നായി എന്ന് പറഞ്ഞപ്പോള്‍ ചിലര്‍ അത് ശരിയായില്ല എന്നാണ് പറഞ്ഞത്.

Other News in this category



4malayalees Recommends