ആ ഒരു ഫോണ്‍ കോള്‍ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല: സുപ്രിയ

ആ ഒരു ഫോണ്‍ കോള്‍ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല: സുപ്രിയ
ഒരൊറ്റ ഫോണ്‍ കോളിലൂടെയാണ് പൃഥ്വിരാജ് തന്റെ മനസ്സു കീഴടക്കിയതെന്ന് സുപ്രിയ മേനോന്‍. സിനിമയുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിനെ വിളിച്ചത്. ടൈ കേരളയുടെ വിമന്‍ ഇന്‍ ബിസിനസ് കോണ്‍ക്‌ളേവില്‍ സംസാരിക്കവെയാണ് സുപ്രിയ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

സുപ്രിയയുടെ വാക്കുകള്‍

സിനിമയെക്കുറിച്ച് എനിക്ക് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ 'എം' (മോഹന്‍ലാല്‍ മമ്മൂട്ടി) കളെക്കുറിച്ചാണ്. എന്റെ ഒരു സുഹൃത്താണ് പൃഥ്വിരാജിന്റെ നമ്പര്‍ തന്നിട്ട് വിളിക്കാന്‍ പറഞ്ഞത്. 'മലയാളത്തിലെ ഒരു യുവനടനാണ്, അദ്ദേഹത്തെ വിളിച്ചാല്‍ കുറച്ച് കാര്യങ്ങള്‍ അറിയാന്‍ സാധിക്കും' എന്ന് അവള്‍ എന്നോടു പറഞ്ഞു.

ആ ഒരു ഫോണ്‍ കോള്‍ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്റെ സുഹൃത്ത്, എന്റെ ഭാവി ഭര്‍ത്താവ് പൃഥ്വിരാജ് സുകുമാരനെപ്പറ്റിയാണ് അവര്‍ എന്നോടു പറയുന്നതെന്ന് ഞാനന്ന് ഓര്‍ത്തില്ല. ആദ്യത്തെ ഫോണ്‍ കോള്‍ മുതല്‍ ഞങ്ങള്‍ തമ്മില്‍ ഒരു അടുപ്പം ഉടലെടുത്തു.

എന്റെ പ്രഫഷനല്‍ ജീവിതം മികച്ചരീതിയില്‍ മുന്നേറുന്നതിനൊപ്പം എന്റെ ജീവിതത്തില്‍ പ്രണയം പൂത്തുലയുകയും ചെയ്തു. നാലുവര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷം പൃഥ്വിയും ഞാനും അത് ഔദ്യോഗികമാക്കാനും വിവാഹിതരാകാനും തീരുമാനിച്ചു. ഞാന്‍ ജോലിയില്‍നിന്ന് ആറു മാസത്തെ അവധിയെടുത്തു. വളരെ സ്വകാര്യമായ ഒരു ചടങ്ങില്‍ ഞങ്ങള്‍ വിവാഹം കഴിച്ചു. സുപ്രിയ കൂട്ടിച്ചേര്‍ത്തു.


Other News in this category4malayalees Recommends