ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തമായി ന്യൂ സൗത്ത് വെയില്‍സ് വെള്ളപ്പൊക്കം മാറുന്നു ; 5.5 ബില്യണ്‍ ഡോളര്‍ നഷ്ടങ്ങള്‍ക്കുള്ള ക്ലൈയിം സമര്‍പ്പിച്ചതായി കണക്കുകള്‍

ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തമായി ന്യൂ സൗത്ത് വെയില്‍സ് വെള്ളപ്പൊക്കം മാറുന്നു ; 5.5 ബില്യണ്‍ ഡോളര്‍ നഷ്ടങ്ങള്‍ക്കുള്ള ക്ലൈയിം സമര്‍പ്പിച്ചതായി കണക്കുകള്‍
ന്യൂസൗത്ത് വെയില്‍സിലുണ്ടായ ഭീകര വെള്ളപ്പൊക്കം ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തമായി മാറുകയാണ്. ഈ വര്‍ഷം 5.5 ബില്യണ്‍ ഡോളറിന്റെ ക്ലെയിമുകളാണ് ഇന്‍ഷുറന്‍സ് കമ്പനികളെ തേടിയെത്തിയിരിക്കുന്നത്.

ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ കവറേജ് നല്‍കാന്‍ തയ്യാറല്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചിരിക്കുകയാണ്. ചിലര്‍ ഇനി റിന്യൂ ചെയ്യാനാകില്ലെന്ന് കത്തു ലഭിച്ചതായി അറിയിച്ചെന്നും ഫോബ്‌സ് മേയര്‍ പറയുന്നു.

An RFS vehicle ferried people into the Forbes CBD from the north side of the town on Saturday

വലിയ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ചില ഉപഭോക്താക്കള്‍ സ്വീകരിക്കുന്നുണ്ട്. ഫോബ്‌സില്‍ എട്ടു വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുകയും 140 വീടുകള്‍ക്ക് കേടുപാടു സംഭവിക്കുകയും ചെയ്തു. അതിനാല്‍ തന്നെ പോളിസികളില്‍ മാറ്റം വേണ്ടിവരുമെന്നാണ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഹാള്‍ പറയുന്നത്.

വെള്ളപ്പൊക്കം ബാധിക്കുന്ന വീടുകളെ സംരക്ഷിക്കാന്‍ സര്‍ക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ കൊണ്ടുവരണം. വെള്ളപ്പൊക്കത്തില്‍ ചില ട്രഡീഷണലായ വസ്തുക്കള്‍ നഷ്ടമായാല്‍ പിന്നീട് അതു ലഭ്യമാകില്ല. തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങളുടെ തോത് ഉയരുകയാണ്. സര്‍ക്കാര്‍ സഹായത്തോടെയുള്ള ഇന്‍ഷുറന്‍സ് പോലുള്ളവ ഇത്തരം സ്ഥലങ്ങളില്‍ ആലോചിക്കേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തുടര്‍ച്ചയായി ക്ലൈയിം നല്‍കേണ്ടിവരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതിനാല്‍ വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ ഇന്‍ഷുറന്‍സിന് പ്രത്യേക മാനദണ്ഡങ്ങള്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്.

Other News in this category



4malayalees Recommends