രാവിലെ 9 മണി മുതല്‍ അഞ്ചു മണിവരെ മാത്രം പ്രവര്‍ത്തിക്കാം, ജിപിമാര്‍ സമയ പരിധി രണ്ടര മണിക്കൂര്‍ കുറയ്‌ക്കൊനൊരുങ്ങുന്നു ; രോഗികള്‍ക്ക് തിരിച്ചടിയാകും പുതിയ തീരുമാനം

രാവിലെ 9 മണി മുതല്‍ അഞ്ചു മണിവരെ മാത്രം പ്രവര്‍ത്തിക്കാം, ജിപിമാര്‍ സമയ പരിധി രണ്ടര മണിക്കൂര്‍ കുറയ്‌ക്കൊനൊരുങ്ങുന്നു ; രോഗികള്‍ക്ക് തിരിച്ചടിയാകും പുതിയ തീരുമാനം
ജിപിമാരെ ഒന്നു കാണാന്‍ കാത്തിരിപ്പു വേണ്ടിവരുന്ന അവസ്ഥയില്‍ വീണ്ടും സമയം വെട്ടിക്കുറയ്ക്കാന്‍ ആലോചന. പ്രവൃത്തി സമയം കുറയ്ക്കാതെ തരമില്ലെന്നാണ് ഇവര്‍ പറയുന്നത്. രാവിലെ 8 മുതല്‍ വൈകീട്ട് 6.30 വരെ പ്രവര്‍ച്ചിരുന്നത് ഇനി രാവിലെ 9 മണിമുതല്‍ വൈകീട്ട് അഞ്ചു മണിവരെ മാത്രമായി പ്രവര്‍ത്തിക്കും. ഇതോടെ ജിപിമാരുടെ സേവനം ലഭിക്കുന്ന സമയപരിധി രണ്ടര മണിക്കൂര്‍ കുറയും. കാലാവസ്ഥ മാറുന്നതോടെ രോഗികളുടെ എണ്ണം ഏറുകയാണ്. ഇതിനിടെയാണ് രോഗികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനം.

അപ്പോയ്ന്റ്‌മെന്റ് എടുക്കുന്നവരില്‍ പകുതിയോളം പേര്‍ക്കു മാത്രമാണ് ജിപിമാരെ കാണാന്‍ സാധിക്കുന്നതെന്ന പരാതിയുണ്ട്. പലരും ഓണ്‍ലൈന്‍ വഴി സേവനം നടത്തുന്നവരുമുണ്ട്.

How to become a GP | reed.co.uk

കുടുംബവുമായി സമയം ചെലവിടാന്‍ ഞങ്ങളും അവകാശമുണ്ടെന്നാണ് ജിപിമാരുടെ പക്ഷം. തൊഴില്‍ സമയത്തിനെതിരെ വ്യാഴാഴ്ച നടന്ന മെഡിക്കല്‍ കമ്മിറ്റിയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജിപിമാരുടെ കൊഴിഞ്ഞുപോക്ക് ശക്തമാണ്. അതിന് കാരണം തൊഴില്‍ മേഖലയിലെ ഈ സമ്മര്‍ദ്ദമാണെന്ന് അംഗങ്ങള്‍ പറയുന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ പോലും പലര്‍ക്കുമാകുന്നില്ല. പൂര്‍ണ്ണമായും ജോലി ചെയ്യുന്ന ജിപിമാരില്‍ ജോലി അവസാനിപ്പിക്കുന്നവരുടെ എണ്ണം ഏറെയാണ്. ഇനി ഇങ്ങനെ തുടരാനാകില്ലെന്നാണ് അംഗങ്ങള്‍ പറയുന്നത്.

ഏതായാലും ആരോഗ്യമേഖല കടുത്ത സമ്മര്‍ദ്ദത്തില്‍ തുടരുമ്പോള്‍ പുതിയ തീരുമാനം കൂടുതല്‍ തിരിച്ചടിയാകും.

Other News in this category



4malayalees Recommends