തെര്‍മോസ്റ്റാറ്റ് ഓഫാക്കി വെച്ച് 500 പൗണ്ട് ലാഭിക്കൂ! എനര്‍ജി ഉപയോഗം 15 ശതമാനം ചുരുക്കി ദേശീയ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് ചാന്‍സലര്‍ ജെറമി ഹണ്ട്; വ്‌ളാദിമര്‍ പുടിന്റെ ബ്ലാക്ക്‌മെയില്‍ ഒഴിവാക്കാന്‍ ഇതാണോ പോംവഴി?

തെര്‍മോസ്റ്റാറ്റ് ഓഫാക്കി വെച്ച് 500 പൗണ്ട് ലാഭിക്കൂ! എനര്‍ജി ഉപയോഗം 15 ശതമാനം ചുരുക്കി ദേശീയ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് ചാന്‍സലര്‍ ജെറമി ഹണ്ട്; വ്‌ളാദിമര്‍ പുടിന്റെ ബ്ലാക്ക്‌മെയില്‍ ഒഴിവാക്കാന്‍ ഇതാണോ പോംവഴി?

ബ്രിട്ടനില്‍ തണുപ്പ് കാലം വരികയാണ്. തെര്‍മോസ്റ്റാറ്റ് ഉപയോഗം ഏറെ അനിവാര്യമായ സമയം. എന്നാല്‍ ഈ ഘട്ടത്തില്‍ തെര്‍മോസ്റ്റാറ്റുകള്‍ കുറച്ച് ഉപയോഗിക്കാനാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ഭവന ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.


എനര്‍ജി ഉപയോഗം 15 ശതമാനം കുറച്ച് ദേശീയ ദൗത്യത്തില്‍ പങ്കെടുക്കുന്നത് വഴി 500 പൗണ്ട് ലാഭിക്കാമെന്നും ചാന്‍സലര്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ ഭീഷണി നേരിടാനുള്ള പോംവഴിയായാണ് ജെറമി ഹണ്ട് ഈ ഐഡിയ പങ്കുവെച്ചത്.

ഓട്ടം ബജറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം വര്‍ദ്ധിക്കുന്ന സമാനമായ തുകയാണ് ഈ വിധം കുറയ്ക്കാന്‍ കഴിയുമെന്ന് ഹണ്ട് വ്യക്തമാക്കുന്നത്. എനര്‍ജി ബില്‍ സപ്പോര്‍ട്ട് നല്‍കുന്നത് കുറയ്ക്കാന്‍ ചാന്‍സലര്‍ തീരുമാനിച്ചിരുന്നു. റഷ്യന്‍ നേതാവ് ഉക്രെയിനില്‍ നടത്തുന്ന അധിനിവേശത്തിന്റെ വെളിച്ചത്തില്‍ പൊതുജനം അവരുടെ പങ്ക് നിര്‍വ്വഹിക്കണമെന്നാണ് ഹണ്ടിന്റെ ആവശ്യം.


'എനര്‍ജി ബില്ലുകളുടെ ഉത്തരവാദിത്വം ആളുകള്‍ ഏറ്റെടുക്കണം. എനര്‍ജി ഉപയോഗം എങ്ങിനെ കുറയ്ക്കാമെന്ന് ഇവര്‍ ചിന്തിക്കണം', ട്രഷറി സെലക്ട് കമ്മിറ്റിയില്‍ ഹണ്ട് വ്യക്തമാക്കി.

പുടിനെ പോലുള്ളവര്‍ നമ്മളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നത് ദേശീയ ദൗത്യമാണ്. അവര്‍ അന്താരാഷ്ട്ര ഊര്‍ജ്ജ സപ്ലൈയെ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്, ഹണ്ട് പറഞ്ഞു. 15 ശതമാനം ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാനുള്ള ഹണ്ടിന്റെ നിര്‍ദ്ദേശം ഇയു ലക്ഷ്യത്തേക്കാള്‍ ഉയര്‍ന്നതാണ്.

Other News in this category



4malayalees Recommends