ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ മുന്നറിയിപ്പ്; മെനിഞ്ചോകോക്കല്‍ രോഗം പടരുന്നു; ലക്ഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ മുന്നറിയിപ്പ്; മെനിഞ്ചോകോക്കല്‍ രോഗം പടരുന്നു; ലക്ഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം

മെനിഞ്ചോകോക്കല്‍ രോഗം പടരുന്നതിനിടെ ലക്ഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ രക്ഷിതാക്കള്‍ക്കും, യുവാക്കള്‍ക്കും നിര്‍ദ്ദേശം.


ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷം ഇതിനകം 29 മെനിഞ്ചോകോക്കല്‍ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ച മെനിഞ്ചോകോക്കല്‍ ബി ബാധിച്ച് 20-കളില്‍ പ്രായമുള്ള ഒരാള്‍ മരിക്കുകയും ചെയ്തു.

2022-ല്‍ എന്‍എസ്ഡബ്യുവില്‍ മരണപ്പെടുന്ന രണ്ടാമത്തെ ആളാണിത്. വാക്‌സിനേഷന്‍ ലഭ്യമായതിനാല്‍ അത്ര സാധാരണമല്ലാത്ത മെനിഞ്ചോകോക്കല്‍ രോഗം എല്ലാ വര്‍ഷവും ഉണ്ടായേക്കാമെന്ന് എന്‍എസ്ഡബ്യു ഹെല്‍ത്ത് വ്യക്തമാക്കി.

വിന്റര്‍ അവസാനവും, സ്പ്രിംഗ് സീസണിന്റെ ആദ്യവുമാണ് സാധാരണയായി കേസുകള്‍ കാണുക. എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ കേസുകള്‍ വര്‍ദ്ധിച്ചതായി വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. മുന്‍പത്തെ അഞ്ച് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണിത്.

അഞ്ച് വയസ്സില്‍ താഴെയുള്ളവരിലും, 15 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവരുമാണ് രോഗത്തിന്റെ സാധ്യത അധികം നേരിടുന്നത്.
Other News in this category



4malayalees Recommends