വിജിന്‍ വര്‍ഗീസിന്റെ പൊതു ദര്‍ശനം ലിവര്‍പൂളില്‍ നടത്തി ; സംസ്‌കാരം ജനുവരി 2ന് നാട്ടില്‍ ; വിജിന് വേദനയോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍

വിജിന്‍ വര്‍ഗീസിന്റെ പൊതു ദര്‍ശനം ലിവര്‍പൂളില്‍ നടത്തി ; സംസ്‌കാരം ജനുവരി 2ന് നാട്ടില്‍ ;  വിജിന് വേദനയോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍
ബ്രിട്ടനിലെ ലിവര്‍പൂളിന് സമീപം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി വിജിന്‍ വര്‍ഗീസിന്റെ പൊതുദര്‍ശനം നടത്തി. ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പള്ളിയില്‍ വച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച പൊതു ദര്‍ശന ശുശ്രൂഷകള്‍ക്ക് ഫാ എല്‍ദോ പി വര്‍ഗീസ് നേതൃത്വം നല്‍കി.

വിവിധ സഭകളില്‍ നിന്നുള്ള വൈദീകരായ ഫാ അബു ചെറിയാന്‍, ഫാ ആന്‍ഡ്രൂ ചേതലന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് യുകെ, യൂറോപ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന മെത്രോ പ്പൊലീത്ത എബ്രഹാം മാര്‍ സ്‌തേഫാനോസ് , ഭദ്രാസന സെക്രട്ടറിയും പള്ളി വികാരിയുമായ ഫാ ഹാപ്പി ജേക്കബ് എന്നിവര്‍ അനുശോചനമറിയിച്ചു.

vijin-varghese-public-viewing-liverpool1

ഡിസംബര്‍ 31 ന് യുകെയില്‍ നിന്ന് കൊച്ചിയിലേക്ക് മൃതദേഹം അയക്കും. ജനുവരി 2ന് കൊട്ടാരക്കരയിലെ ജന്മനാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടു മണിയോടെ ശുശ്രൂഷ തുടങ്ങും. സംസ്‌കാരം പട്ടമല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ നടക്കും.

ഗീവര്‍ഗീസിന്റെയും ജെസിയുടേയും മകനാണ്. വിപിന്‍ വര്‍ഗീസാണ് ഏക സഹോദരന്‍. വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലെ വീടിനുള്ളില്‍ വിജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്സി എഞ്ചിനീയറിങ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായി കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് എത്തിയത്.

അസോസിയേഷന്‍ അംഗങ്ങള്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ യാത്രാ മൊഴിയേകാനായി എത്തിയിരുന്നു.

Other News in this category



4malayalees Recommends