കാനഡ 10000 ഉയിഗുര്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചു, പാര്‍ലമെന്റിന്റെ അംഗീകാരം

കാനഡ 10000 ഉയിഗുര്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചു, പാര്‍ലമെന്റിന്റെ അംഗീകാരം
പതിനായിരം ഉയിഗുര്‍ മുസ്ലീം അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ കാനഡയുടെ തീരുമാനം. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം കനേഡിയന്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന അംഗീകരിച്ചു. സമീര്‍ സുബെരി എംപി മുന്നോട്ടുവെച്ച നിര്‍ദ്ദേശം ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അംഗീകരിച്ചിരുന്നു.

വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗിലാണ് ഉയിഗുര്‍ മുസ്ലീങ്ങളില്‍ ഭൂരിഭാഗവും താമസിക്കുന്നത്. തുര്‍ക്കിഷ് വംശജരായ ഇവരുടെ ജനസംഖ്യ 20 ലക്ഷത്തോളം വരും. ചൈനീസ് ഭരണകൂടം ഉയിഗുറുകളെ രഹസ്യ ക്യാമ്പുകളില്‍ എത്തിച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പതിനായിരങ്ങളാണ് പീഡനം സഹിക്കാതെ ഇവിടെ നിന്ന് നാടുവിട്ടത്. ഉയിഗുറുകളെ ചൈന കൂട്ടക്കൊല ചെയ്യുകയാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ ഭീകരവാദത്തെ നേരിടുന്നതിനാവശ്യമായ നടപടികള്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം.

Other News in this category



4malayalees Recommends