ട്രെയിന്‍ യാത്ര ചെലവേറിയതാകും , ട്രെയിന്‍ റിട്ടേണ്‍ ടിക്കറ്റ് നിര്‍ത്തലാക്കാന്‍ ആലോചന, എവിടെ പോണമെങ്കിലും സിംഗിള്‍ ടിക്കറ്റ് എടുക്കേണ്ടിവരും ?

ട്രെയിന്‍ യാത്ര ചെലവേറിയതാകും , ട്രെയിന്‍ റിട്ടേണ്‍ ടിക്കറ്റ് നിര്‍ത്തലാക്കാന്‍ ആലോചന, എവിടെ പോണമെങ്കിലും സിംഗിള്‍ ടിക്കറ്റ് എടുക്കേണ്ടിവരും ?
ഗതാഗതം സുഗമമാക്കാനും കുറവു ലഭിക്കാനും പലപ്പോഴും റിട്ടേണ്‍ ടുക്കറ്റും ഒരുമിച്ച് എടുക്കുന്നവരാണ് പല യാത്രക്കാരും. എന്നാല്‍ ഇനി ട്രെയ്‌നുകളില്‍ റിട്ടേണ്‍ ടിക്കറ്റ് ഉണ്ടാകാന്‍ സാധ്യതയില്ല. സിംഗിള്‍ ടിക്കറ്റ് എടുക്കേണ്ടിവരും. പ്രഖ്യാപനം അടുത്ത ദിവസം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പര്‍ നടത്തിയേക്കും.ദീര്‍ഘകാലമായുള്ള പരിഷ്‌കാരത്തിന് പ്രധാനമന്ത്രി ഋഷി സുനക് അനുകൂലിച്ചതോടെയാണ് നടപടി.

ഇതോടെ ട്രെയ്ന്‍ യാത്രകള്‍ ചെലവേറും. റിട്ടേണ്‍ ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ ഇളവുകള്‍ ലഭിക്കാറുണ്ട്. സിംഗിള്‍ ടിക്കറ്റ് എടുക്കുമ്പോള്‍ നിരക്ക് കുറയുമോ എന്നത് ഗതാഗത വകുപ്പ് ഉടന്‍ വ്യക്തമാകും.

കൂടുതല്‍ ചെലവ് ഒഴിവാക്കുവാനായി തങ്ങള്‍ വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാന്‍ പോകുന്നു എന്നാണ് ഒരു കിലോമീറ്ററിനുള്ള നിരക്ക് വച്ച് നോക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ തന്നെ ബ്രിട്ടനിലുള്ളതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇത് ട്രെയിന്‍ ടിക്കറ്റ് വില പണപ്പെരുപ്പത്തിനു വഴിതെളിക്കുമെന്ന് പറയുന്നവരും ഉണ്ട്.

സിംഗിള്‍ ടിക്കറ്റ് മാത്രമാക്കുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവ് വരുത്തണമെന്നാണ് പൊതുവേയുള്ള ആവശ്യം. പേപ്പര്‍ ടിക്കറ്റ് ഒഴിവാക്കാനും ആലോചനയുണ്ട്. ഏതായാലും പുതിയ പരിഷ്‌കാരങ്ങള്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ വേണ്ടിയുള്ളതാണെന്ന വിമര്‍ശനം ശക്തമാണ്.

Other News in this category



4malayalees Recommends