റീ എന്‍ട്രി അപേക്ഷ വീസ കാലാവധി തീരുന്നതിന് രണ്ടു മാസം മുമ്പെങ്കിലും നല്‍കണം

റീ എന്‍ട്രി അപേക്ഷ വീസ കാലാവധി തീരുന്നതിന് രണ്ടു മാസം മുമ്പെങ്കിലും നല്‍കണം
യുഎഇയ്ക്ക് പറത്ത് ആറു മാസത്തില്‍ കൂടുതല്‍ തങ്ങിയവര്‍ വീസ കാലാവധി തീരുന്നതിന് രണ്ടു മാസം മുമ്പെങ്കിലും തിരിച്ചുവരാനുള്ള (റീ എന്‍ട്രി ) അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു.

അേേപക്ഷിച്ച തിയതി മുതല്‍ വീസയ്ക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം. വിദേശത്തു നിന്നാണ് അപേക്ഷിക്കണ്ടത്. റീ എന്‍ട്രി അനുമതി ലഭിച്ചാല്‍ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം. 180 ദിവസത്തില്‍ കൂടുതല്‍ വിദേശത്തു കഴിഞ്ഞാല്‍ കാരണം ബോധിപ്പിക്കണം. ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങുന്ന ഓരോ മാസത്തിനും നൂറു ദിര്‍ഹം വീതം പിഴ ഈടാക്കും.

Other News in this category



4malayalees Recommends