യുഎഇയില്‍ ജൂലൈ 1 ന് മുമ്പ് ഒരു ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആളൊന്നിന് പിഴ

യുഎഇയില്‍ ജൂലൈ 1 ന് മുമ്പ് ഒരു ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആളൊന്നിന് പിഴ
ജൂലൈ 1 ന് മുമ്പ് ഒരു ശതമാനം സ്വദേശിവത്ക്കരണം പൂര്‍ത്തിയാകാത്ത സ്വകാര്യ കമ്പനികള്‍ക്ക് 7000 ദിര്‍ഹം പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍. നേരത്തെ ഒരു വര്‍ഷത്തെ മുഴുവന്‍ കണക്കെടുപ്പിന് ശേഷമായിരുന്നു നടപടിയെങ്കില്‍ ഇനി മുതല്‍ അര്‍ധ വാര്‍ഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും.

കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ ഒരു ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിര്‍ഹം പിഴ. കണക്കു പ്രകാരം പത്തു സ്വദേശികള്‍ക്കു നിയമനം നല്‍കേണ്ട സ്ഥാപനമാണെങ്കില്‍ 70000 ദിര്‍ഹം പിഴ നല്‍കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. 50 ല്‍ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനി വര്‍ഷം രണ്ടു ശതമാനം സ്വദേശികളെ ജോലിക്കു നിയമിക്കണമെന്നാണ് നിയമം. ഓരോ ആറു മാസവും ഒരു ശതമാനം എന്ന കണക്കിലായിരിക്കണം നിയമനം.

Other News in this category



4malayalees Recommends