അഭിഷേകാഗ്‌നി ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 19 ശനിയാഴ്ച

അഭിഷേകാഗ്‌നി ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 19 ശനിയാഴ്ച
സെഹിയോന്‍ യുകെ ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ വരുന്ന ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണിവരെ ലണ്ടനിലെ ചിങ്‌ഫോഡ് കത്തോലിക്ക ദേവാലയത്തില്‍.


ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ സ്തുതി ആരാധന, സ്പിരിച്ച്വല്‍ ഷെയറിങ്, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.


ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയ ആഘോഷത്തിലേക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളുമായി പങ്കെടുക്കുവാന്‍ എല്ലാവരോടും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്


ക്രിസ്റ്റ് ദി കിങ് കാതലിക് പാരിഷ്


455 ചിങ്‌ഫോര്‍ഡ് റോഡ്, ലണ്ടന്‍, E4 8SP


സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും


അടുത്ത പട്ടണത്തില്‍ നിന്നുള്ള ബസുകളുടെ നമ്പര്‍ 39,97,215,357


tube station ; വാല്‍ത്തംസ്റ്റോണ്‍


കൂടുതല്‍ വിവരങ്ങള്‍ക്ക്


ജോസ് ; 07886460571, ആഞ്ചലിക ; 0746860150

Other News in this category



4malayalees Recommends