കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കാന്‍ പദ്ധതി നടപ്പാക്കി ഖത്തര്‍

കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കാന്‍ പദ്ധതി നടപ്പാക്കി ഖത്തര്‍
രാജ്യത്തിന്റെ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കാനുള്ള ജോലികള്‍ പുരോഗതിയില്‍. എല്ലാത്തരം ഇറക്കുമതി-കയറ്റുമതി സാഹചര്യങ്ങള്‍ക്കുമുള്ള കസ്റ്റംസ് നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് പോളിസീസ് ആന്‍ഡ് കസ്റ്റംസ് പ്രൊസീജ്യര്‍ വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഖുവാര്യ വ്യക്തമാക്കി.

ചരക്കുകള്‍ക്കുള്ള പ്രീ ക്ലിയറന്‍സ് പ്രോഗ്രാമുകള്‍ നടപ്പാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും നടപടികളും നിര്‍ദ്ദേശിക്കല്‍, കസ്റ്റംസ് നിയമ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ചരക്കുകള്‍ പൊതു ലേലം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും നിര്‍ദ്ദേശിക്കല്‍ ജോലികളാണ് പുരോഗമിക്കുന്നത്.

രാജ്യത്ത് നിരോധിച്ചിട്ടുള്ള ഇറക്കുമതി-കയറ്റുമതി സാധനങ്ങളുടെ പട്ടികയും നവീകരിക്കുന്നുണ്ട്.

Other News in this category



4malayalees Recommends