ഡെലിവറി ജീവനക്കാരുടെ ഗതാഗത നിയമ ലംഘനം ; 15 മുതല്‍ പരിശോധന

ഡെലിവറി ജീവനക്കാരുടെ ഗതാഗത നിയമ ലംഘനം ; 15 മുതല്‍ പരിശോധന
ഡെലിവറി ജീവനക്കാരുടെ ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ ജനുവരി 15 മുതല്‍ പരിശോധന കര്‍ശനമാക്കും. റോഡിന്റെ വലതുപാതയിലൂടെ ബൈക്ക് ഓടിച്ചില്ലെങ്കില്‍ അധികൃതരുടെ പിടിവീഴും. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 1500 റിയാല്‍ പിഴയും നല്‍കണം.

ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡെലിവറി ജീവനക്കാര്‍ റോഡിന്റെ വലത്തേ പാതയിലൂടെ മാത്രമേ ബൈക്ക് ഓടിക്കാവൂ എന്നാണ് ചട്ടം. വ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ 15 മുതല്‍ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.ഡെലിവറി ജീവനക്കാരുടെ സുരക്ഷ ശക്തിപ്പെടുത്താനും അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്.

Other News in this category



4malayalees Recommends