ഖത്തറില്‍ തണുപ്പേറുന്നു

ഖത്തറില്‍ തണുപ്പേറുന്നു
ഖത്തറില്‍ തണുപ്പേറുന്നു. വാരാന്ത്യങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

രാജ്യത്തിന്റെ ചിലയിടങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ഒറ്റപ്പെട്ട മഴ പെയ്യാനും സാധ്യതയുണ്ട്. ബുധനാഴ്ചയും ഖത്തറിന്റെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട തോതില്‍ മഴ പെയ്തിരുന്നു.

കഴിഞ്ഞ ദിവസം ദോഹയില്‍ പകല്‍ സമയങ്ങളില്‍ 24 ഡിഗ്രിയായിരുന്നു കൂടിയ അന്തരീക്ഷ താപനില. രാത്രികളില്‍ ഇതു 16 വരെയായി കുറഞ്ഞു.

Other News in this category



4malayalees Recommends