ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ അധികൃതര്‍
രാജ്യത്തെ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ അധികൃതര്‍. റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താന്‍ ഇനി 60 ദിവസം കഴിഞ്ഞു മാത്രമേ വിട്ടു നല്‍കുകയുള്ളു എന്നാണ് പുതിയ തീരുമാനം. ഇതിന് മുമ്പ് 30 ദിവസം കഴിഞ്ഞാന്‍ വിട്ടു നല്‍കമായിരുന്നു. എന്നാല്‍ ഇനിമുതല്‍ 60 ദിവസം കഴിഞ്ഞാന്‍ മാത്രമേ വിട്ടു നല്‍കുകയുള്ളു എന്ന് അധികൃതര്‍.

രാജ്യത്ത് ഒരോ വര്‍ഷവും വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ പല സ്ഥലങ്ങളിലും അപകടങ്ങള്‍ കൂടിയിട്ടുണ്ട്. 2014 ട്രാഫിക് നിയമത്തിലെ ശിക്ഷാകാലാവധി ഇരട്ടിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ തീരുാമനം അംഗീകരിച്ചതായി ആഭ്യന്തരമന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിരുദ്ധമായി മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ റോഡിലൂടെ ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷ നേരിടണ്ടേണ്ടി വരും. ഈ നിയമത്തില്‍ മാറ്റം വരുത്തുന്ന തരത്തിലുള്ള ഭേതഗതിയാണ് ഇപ്പോള്‍ വരുന്നത്.

കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കരുത്. വാഹനങ്ങളില്‍ സ്ഥിരമോ താല്‍ക്കാലികമോ ആയ ഒരു തരത്തിലുള്ള കൂട്ടിചേര്‍ക്കലും അനുവദിക്കില്ല. ആളുകളുടെ ജീവന്‍ നഷ്ട്ടപ്പെടുന്ന രീതിയില്‍ പെട്ടെന്നുള്ള തരിക്കലും വാഹനങ്ങള്‍ നിര്‍ത്തലും അനുവദിക്കില്ല. ഇത്തരത്തില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തും.

Other News in this category



4malayalees Recommends