ഉരുളക്കിഴങ്ങ് ട്രെയിലറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ കേസിലെ ഏഴു പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒമ്പതു സ്വദേശികളും എട്ട് ഏഷ്യന്‍ വംശരും ചേര്‍ന്നാണ് 33 കിലോ ഹഷീഷ് കടത്താന്‍ ശ്രമിച്ചത്. ഒരു ഏഷ്യ രാജ്യത്തു നിന്നെത്തിയ ഷിപ്മെന്റിലാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്ന്.
ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളാണ് മയക്കുമരുന്ന് വിപണനമുദ്ദേശിച്ച് രാജ്യത്തെത്തിക്കാന്‍ ശ്രമിച്ചത്. നാലു മുതല്‍ ഒമ്പതു വരെയുള്ള പ്രതികള്‍ ഇതിന് സഹായം നല്‍കാമെന്നും സമ്മതിച്ചിരുന്നു. പോര്‍ട്ട് കസ്റ്റംസ് വിഭാഗമാണ് ഇതു കണ്ടെത്തിയത്.