ബഹ്‌റൈനില്‍ പ്രസവത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു
പ്രസവവുമായി ബന്ധപ്പെട്ട് സല്‍മാനിയ ആശുപത്രിയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലില്‍ സുബീഷ് കെ.സി യുടെ ഭാര്യ ജിന്‍സി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആണ് ഇവര്‍ പെണ്‍കുട്ടിക്ക് ജന്‍മം നല്‍കിയത്. സ്വാഭാവിക പ്രസവമായിരുന്നു മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 34 വയസായിരുന്നു.
അല്‍ അറബി ഇന്റര്‍ നാഷണല്‍ ഡെക്കറേഷന്‍സ് ജീവനക്കാരനായ സുബീഷിന്റെ ഭാര്യയാണ്. 15 വര്‍ഷമായി ഇവര്‍ ബഹ്‌റൈനിലുണ്ട്. ജിന്‍സി അഞ്ചു വര്‍ഷം മുമ്പാണ് ഫാമിലി വിസയില്‍ ബഹ്‌റൈനില്‍ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. ഇതിന് വേണ്ടി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ അതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.