സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി
സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം. ഏപ്രില്‍ 27 മുതല്‍ ബസ് ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കല്‍ നിര്‍ബന്ധമാണ് .
സ്‌പെഷ്യലൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എജ്യുക്കേഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വാടക ബസ്, ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി എല്ലാ വിധ ബസ് സര്‍വീസുകള്‍ക്കും ഇതു ബാധകമാണ്.
ഡ്രൈവര്‍മാര്‍ക്കുള്ള യൂണിഫോം ബസ് ഗതാഗത മേഖലയില്‍ സേവനങ്ങളുടെ ഗുണ നിലവാരവും കാര്യക്ഷമതയും ഉയര്‍ത്താനും പൊതു രൂപവും അനുകൂല ആകര്‍ഷണത്വവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരും.