റിയാദിലെ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് ഇന്ത്യക്കാരടക്കം നാല് പേര്‍ മരിച്ചു

റിയാദിലെ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് ഇന്ത്യക്കാരടക്കം നാല് പേര്‍ മരിച്ചു
റിയാദിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെയാണ് നാല് പേര്‍ മരിച്ചത്.

ഉത്തര്‍പ്രദേശ് സ്വദേശികളാണ് മൂന്ന് പേരും മറ്റൊരാള്‍ ഈജിപ്ഷ്യന്‍ പൗരനുമാണ്. ഇന്നലെ രാവിലെ ഹരാജിലാണ് സംഭവം നടന്നത്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശികളായ ആസാദ് സിദ്ദീഖി (35), അബ്‌റാര്‍ അന്‍സാരി (35), വസീമുല്ല (38) എന്നിവരാണ് മരിച്ചത്.

Other News in this category



4malayalees Recommends