മക്ക മതാഫില്‍ കുട്ടികളുടെ ട്രോളി ഉപയോഗിക്കുന്നതിന് വിലക്ക്

മക്ക മതാഫില്‍ കുട്ടികളുടെ ട്രോളി ഉപയോഗിക്കുന്നതിന് വിലക്ക്
തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ കുട്ടികളുടെ ട്രോളികള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കഅ്ബയോട് ചേര്‍ന്ന മതാഫില്‍ (പ്രദക്ഷിണ മേഖല) ആണ് ട്രോളി ഉപയോ?ഗിക്കുന്നതിന് വിലക്ക്. മതാഫിന്റെ മുകള്‍നിലയിലും സഫ മര്‍വയ്ക്ക് ഇടയിലെ മസാ ഏരിയയിലേക്കും ട്രോളികള്‍ പ്രവേശിപ്പിക്കാമെന്നും ഹറം പരിചരണ വകുപ്പ് അറിയിച്ചു.

എന്നാല്‍ തിരക്കുളള സമയങ്ങളില്‍ മസാ ഏരിയയിലും മതാഫിന്റെ മുകള്‍നിലയിലും ബേബി ട്രോളികള്‍ നിരോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കിങ് ഫഹദ് ?ഗേറ്റ് വഴിയാണ് ബേബി ട്രോളികള്‍ ഹറമില്‍ പ്രവേശിപ്പിക്കേണ്ടത്.

Other News in this category



4malayalees Recommends