ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദന സംഹാരിയുമായി യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയില്‍ പിടിയില്‍

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദന സംഹാരിയുമായി യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയില്‍ പിടിയില്‍
കുറിപ്പടിയില്ലാതെ വേദന സംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയില്‍ പിടിയില്‍. ഖമീസ് മുഷൈത്തില്‍ നിന്ന് ബസില്‍ ഉംറക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്ന് കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം മലയാളി യുവാവ് പിടിയിലായത്. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം നാട്ടില്‍ നിന്നു കൊണ്ടുവന്ന മരുന്നാണ് പിടികൂടിയത്.

അല്‍ ബാഹയില്‍വച്ച് നാര്‍ക്കോട്ടിക് വിഭാഗം മുഴുവന്‍ യാത്രക്കാരേയും പരിശോധിച്ചു. പരിശോധനയില്‍ മരുന്നു കണ്ടെത്തുകയും ഇത് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നടുവേദന മാറാന്‍ നാട്ടില്‍ നിന്ന് ഡോക്ടര്‍ കുറിച്ചുകൊടുത്ത ഗാബാപെന്റിന്‍ എന്ന വേദന സംഹാരിയാണ് പിടിച്ചെടുത്തത്.ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതിരുന്നതാണ് വിനയായത്.

Other News in this category



4malayalees Recommends