സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 20 മുതല്‍ സിവില്‍ ഡിഫന്‍സ് ലൈസന്‍സ് നിര്‍ബന്ധം

സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 20 മുതല്‍ സിവില്‍ ഡിഫന്‍സ് ലൈസന്‍സ് നിര്‍ബന്ധം
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 20 മുതല്‍ സിവില്‍ ഡിഫന്‍സ് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കൊമേഴ്‌സ്യല്‍ ലൈസന്‍സുകള്‍ പുതുക്കാന്‍ ഇനി മുതല്‍ കാലാവധിയുള്ള സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സൗദി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കാന്‍ ഫെബ്രുവരി 20 മുതല്‍ സിവില്‍ ഡിഫന്‍സ് ലൈസന്‍സ് നിര്‍ബന്ധമായിരിക്കും. സിവില്‍ ഡിഫന്‍സ് അധികാരുടെ മാര്‍ഗനിര്‍ദേശപ്രകാരം സുരക്ഷാ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സ് ലഭിക്കുക. ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളിലെത്തി പരിശോധിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക.


Other News in this category



4malayalees Recommends