39000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ; ' അലത്ത്' കമ്പനി ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി

39000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ; ' അലത്ത്' കമ്പനി ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി
സൗദി അറേബ്യയെ നൂതന വ്യവസായങ്ങളുടേയും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടേയും ആഗോള ഹബ്ബായി മാറ്റാന്‍ ലക്ഷ്യമിട്ട് ' അലത്ത്' കമ്പനി ആരംഭിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. 39000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 2030 ഓടെ സൗദി അറേബ്യയില്‍ 9.3 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള എണ്ണ ഇതര ജിഡിപി സംഭാവന നേടാനുമാണ് പുതിയ കമ്പനി ലക്ഷ്യമിടുന്നത്.

വ്യവസായ വത്ക്കരണത്തിനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതുവഴി കഴിയുമെന്ന് കിരീടാവകാശി പറഞ്ഞു.

വ്യവസായ ഇലക്ട്രോണിക് മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അലാത്ത് കമ്പനി സ്വകാര്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. പ്രാദേശിക സാമ്പത്തിക വ്യവസ്ഥയേയും മേഖലയേയും ഇതുവഴി വികസിപ്പിക്കാനാകും.

Other News in this category



4malayalees Recommends