സൗത്ത് കരോലിന പ്രൈമറിയില്‍ ജോ ബൈഡന് ജയം: അധികാരത്തിലെത്തുമെന്ന് ജോ ബൈഡന്‍

സൗത്ത് കരോലിന പ്രൈമറിയില്‍ ജോ ബൈഡന് ജയം: അധികാരത്തിലെത്തുമെന്ന് ജോ ബൈഡന്‍
യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ നടന്ന സൗത്ത് കരോലിന പ്രൈമറിയില്‍ ജോ ബൈഡന് ജയം. ഡെമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍തൂക്കം ലഭിച്ചതിന് പിന്നാലെ വീണ്ടും അധികാരത്തിലെത്തുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ട്രംപിനെ തോല്‍പ്പിക്കുന്നതിനുള്ള ആദ്യപടിയെന്നും ബൈഡന്‍ പറഞ്ഞു.

2024ലെ ആദ്യത്തെ ഔദ്യോഗിക ഡെമോക്രാറ്റിക് പ്രൈമറിയാണ് കഴിഞ്ഞത്. നാല് വര്‍ഷം മുമ്പ് ജോ ബൈഡനെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ച സംസ്ഥാനമാണ് സൗത്ത് കരോലിന. സൗത്ത് കരോലിനയുടെ പിന്തുണ ഉറപ്പിക്കുന്നതിനായി, ബൈഡന്‍ കഴിഞ്ഞ മാസം രണ്ടുതവണ പാല്‍മെറ്റോ സന്ദര്‍ശിച്ചിരുന്നു.

Other News in this category



4malayalees Recommends