ഉംറ നിര്‍വഹിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീര്‍ത്ഥാടക വിമാനത്തില്‍ മരിച്ചു

ഉംറ നിര്‍വഹിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീര്‍ത്ഥാടക വിമാനത്തില്‍ മരിച്ചു

ഉംറ നിര്‍വഹിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീര്‍ത്ഥാടക വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ ഫാത്തിമ(77) ആണ് മരിച്ചത്.


പുലര്‍ച്ചെ ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ മടങ്ങവേ ശ്വാസ തടസ്സമുണ്ടാകുകയായിരുന്നു.

ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനത്തില്‍ വച്ചുതന്നെ മരിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മരണം

ഭര്‍ത്താവ് അബ്ദുല്‍ കരിം. മക്കള്‍ സിയാദ് ,ഷീജ

Other News in this category



4malayalees Recommends