ചെലവ് കുറഞ്ഞ വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായി; മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍; വരുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്?

ചെലവ് കുറഞ്ഞ വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായി; മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍; വരുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്?
താല്‍ക്കാലിക വിദേശ ജോലിക്കാരെയും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും ആശ്രയിക്കുന്നത് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി. എന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ച് നില്‍ക്കാന്‍ ആവശ്യമായ ആഭ്യന്തര ജോലിക്കാര്‍ ആവശ്യത്തിന് ഇല്ലെന്ന് വാദിക്കുകയാണ് ബിസിനസ്സുകള്‍.

കഴിഞ്ഞ മാസം വിദേശ വിദ്യാര്‍ത്ഥി വിസകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി മാര്‍ക്ക് മില്ലര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഈ വര്‍ഷം 35% കുറവ് വരുത്തുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇതിന് പുറമെ വിദ്യാര്‍ത്ഥികളുടെ ഓഫ് ക്യാംപസ് ജോലി സമയം പരിമിതപ്പെടുത്താനും അദ്ദേഹം കൂടുതല്‍ നടപടികള്‍ അവതരിപ്പിക്കും. ഇതിന് പുറമെ താല്‍ക്കാലിക ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമും റിവ്യൂ ചെയ്യുന്നതായി മന്ത്രി വെളിപ്പെടുത്തി.

'താല്‍ക്കാലിക വിദേശ ജീവനക്കാരില്‍ അഡിക്റ്റ് ആയ അവസ്ഥയിലാണ് നമ്മള്‍. ഏത് വലിയ വ്യവസായവും വേതനം ചുരുക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. എന്നാല്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്', മന്ത്രി പറഞ്ഞു.

വിദേശ വിദ്യാര്‍ത്ഥികളുടെയും, താല്‍ക്കാലിക ജോലിക്കാരുടെയും ഒഴുക്ക് ഹൗസിംഗ് ചെലവുകള്‍ കുത്തനെ ഉയര്‍ത്തി. ഇത് ട്രൂഡോ ഗവണ്‍മെന്റിന് എതിരായി തിരിഞ്ഞതോടെയാണ് മില്ലര്‍ വെല്ലുവിളി നേരിടുന്നത്.

Other News in this category



4malayalees Recommends