കന്‍സാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്

കന്‍സാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്
അമേരിക്കയിലെ കന്‍സാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ചീഫ്‌സ് സൂപ്പര്‍ ബൗള്‍ വിജയത്തിന് പിന്നാലെ നടന്ന വിജയ റാലിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തു നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അമേരിക്കയില്‍ ഏറെ പ്രചാരമുള്ള കായികയിനമായ സൂപ്പര്‍ ബോളില്‍ കാന്‍സസ് സിറ്റി ചീഫ് ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചുള്ള റാലിയായിരുന്നു നടന്നത്. യൂണിയന്‍ സ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തായി കന്‍സാസ് സിറ്റി ചീഫ് ആരാധകര്‍ നീങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. കന്‍സാസ് സിറ്റി ചീഫ് പ്രമുഖ താരം ട്രാവിസ് കെല്‍സെ സമൂഹ മാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു. വടക്കേ അമേരിക്കയില്‍ കായിക വിജയാഘോഷങ്ങള്‍ക്കു നേരെ വെടിവയ്പ്പുണ്ടാകുന്നത് ഇതാദ്യമല്ല.

Other News in this category



4malayalees Recommends