ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യം പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം ; കൊലപാതകം നടന്ന് 9 മാസങ്ങള്‍ക്ക് ശേഷം ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യം പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം ; കൊലപാതകം നടന്ന് 9 മാസങ്ങള്‍ക്ക് ശേഷം ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം . കൊലപാതകം നടന്ന് 9 മാസങ്ങള്‍ക്ക് ശേഷമാണ് കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

നിജ്ജാറിന്റെത് തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്നും കനേഡിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം.

ആറ് അക്രമികളും രണ്ടുവാഹനങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. 2023 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജാറിന്റെ കൊലപാതകം. നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങള്‍ ഗുരുദ്വാരയുടെ സിസിടി ക്യാമറയില്‍ പതിഞ്ഞിരുന്നു. നേരത്തെ വാഷിങ്ടണ്‍ പോസ്റ്റ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഗുരുദ്വാരയുടെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ചാര നിറത്തിലുള്ള ട്രക്കില്‍ നിജ്ജാര്‍ പുറത്തേക്കു പോകുന്ന സമയത്തു തന്നെ ഒരു വെളുത്ത കാര്‍ അവിടേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. നിജ്ജാറിന്റെ ട്രക്കിന് സമാന്തരമായാണ് കാര്‍ മുന്നോട്ട് നിങ്ങുന്നത്. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാര്‍ സഞ്ചരിച്ച അതേ കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാര്‍ സഞ്ചരിച്ച അതേ പാതയിലേക്ക് ട്രക്കിന് കയറേണ്ടിവന്ന നിമിഷം കാര്‍ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിന് പ്രതിബന്ധമായി നിര്‍ത്തി. കാറില്‍ നിന്ന് അക്രമികള്‍ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവര്‍ സീറ്റിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്തവര്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.

നിജ്ജാറിന് നേരെ ആറുപേര്‍ 50 തവണ വെടിവച്ചു. 34 വെടിയുണ്ടകള്‍ നിജ്ജാറിന്റെ ശരീരത്തില്‍ തുളച്ചുകയറി. കൊലപാതകത്തില്‍ ഇന്ത്യയ്‌ക്കെതിരെ തെളിവുണ്ടെന്ന് കനേഡിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.


https://twitter.com/OnTheNewsBeat/status/1766204925749727587

Other News in this category



4malayalees Recommends