ഐആര്‍സിസി സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് കടുപ്പമാകും; ഈ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുക 292,000 സ്റ്റഡി പെര്‍മിറ്റുകള്‍; സൂചന നല്‍കി ഇമിഗ്രേഷന്‍ മന്ത്രി

ഐആര്‍സിസി സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് കടുപ്പമാകും; ഈ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുക 292,000 സ്റ്റഡി പെര്‍മിറ്റുകള്‍; സൂചന നല്‍കി ഇമിഗ്രേഷന്‍ മന്ത്രി
കാനഡ പ്രഖ്യാപിച്ച സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് പ്രാബല്യത്തില്‍. ഇതോടെ 2024-ല്‍ ഏകദേശം 292,000 പെര്‍മിറ്റുകളാണ് അണ്ടര്‍ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രൂഡോ ഗവണ്‍മെന്റ് അനുവദിക്കുക.

കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന സൂചനകള്‍ നല്‍കിയത്. ഈ വര്‍ഷം ഏകദേശം 292,000 സ്റ്റഡി പെര്‍മിറ്റുകളാണ് കോളേജ്, അണ്ടര്‍ഗ്രാജുവേറ്റ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയെന്ന് ഗ്ലോബ് & മെയില്‍ റിപ്പോര്‍ട്ട് പറയുന്നു.

ഐആര്‍സിസി സ്റ്റഡി പെര്‍മിറ്റ് ആപ്ലിക്കേഷനുകളില്‍ ക്യാപ്പ് ഏര്‍പ്പെടുത്തി അന്താരാഷ്ട്ര സ്റ്റുഡന്റ് പ്രോഗ്രാം അനിയന്ത്രിതമായി വളരുന്നതിനെ കൈകാര്യം ചെയ്യുകയാണ്. പ്രാഥമിക ക്യാപ്പായി 360,000 നിശ്ചയിച്ച് രണ്ട് വര്‍ഷം കൊണ്ട് സ്റ്റഡി പെര്‍മിറ്റ് 35% കുറയ്ക്കാനാണ് നിശ്ചയിച്ചത്.

എന്നാല്‍ അംഗീകരിക്കപ്പെടുന്ന വിസകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുന്ന അധികാരം ഐആര്‍സിസിക്കാണ്. വിസ നല്‍കുന്ന ഐആര്‍സിസി ഇതില്‍ വീണ്ടും കുറവ് വരുത്തിയേക്കാമെന്ന് ഇമിഗ്രേഷന്‍ മന്ത്രി തന്നെ ചൂണ്ടിക്കാണിക്കുന്നു.

Other News in this category



4malayalees Recommends