വശീയ വിരുദ്ധ പ്രസ്താവനകള്‍ തെറ്റുതന്നെ, എന്നാല്‍ ഫ്രാങ്ക് ഹെസ്റ്റര്‍ പാര്‍ട്ടിക്കു തന്ന പണവും സഹായങ്ങളും തിരികെ നല്‍കുന്നില്ലെന്ന് പ്രധാനമന്ത്രി സുനക് ; ചര്‍ച്ചയായി പ്രസ്താവന

വശീയ വിരുദ്ധ പ്രസ്താവനകള്‍ തെറ്റുതന്നെ, എന്നാല്‍ ഫ്രാങ്ക് ഹെസ്റ്റര്‍ പാര്‍ട്ടിക്കു തന്ന പണവും സഹായങ്ങളും തിരികെ നല്‍കുന്നില്ലെന്ന് പ്രധാനമന്ത്രി സുനക് ; ചര്‍ച്ചയായി പ്രസ്താവന
പാര്‍ലമെന്റ് എംപി ഡയാന്‍ ആബട്ടിനെതിരെ വംശീയ വിരുദ്ധ പ്രസ്താവന നടത്തിയ വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടുപ്പക്കാരനായ ഫ്രാങ്ക് ഹെസ്റ്റര്‍ ഒറ്റപ്പെടുകയാണ്. സംഭവത്തില്‍ പരാമര്‍ശം തെറ്റാണെന്ന് പ്രധാനമന്ത്രി ഋഷി സുനകും സമ്മതിച്ചു.എന്നാല്‍ അദ്ദേഹം പാര്‍ട്ടിയ്ക്ക് സംഭാവനയായി നല്‍കി പണം തിരിച്ചു നല്‍കാനുള്ള പ്രതിപക്ഷ ആഹ്വാനം അംഗീകരിക്കാന്‍ സുനക് തയ്യാറായില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് പത്തു മില്യണ്‍ പൗണ്ടിലധികം തുകയാണ് ഹെസ്റ്റര്‍ നല്‍കിയത്. നവംബറില്‍ സുനകിന്റെ രാഷ്ട്രീയ സന്ദര്‍ശനത്തിന് 15000 പൗണ്ട് വിലയുള്ള ഹെലികോപ്റ്ററും സമ്മാനിച്ചിരുന്നു.

പ്രധാനമന്ത്രി ഈ സഹായം തിരികെ നല്‍കുമോയെന്ന് ലേബര്‍ പാര്‍ട്ടി എംപി മാര്‍ഷ ഡി കോര്‍ഡോവ ചോദിച്ചിരുന്നു. എന്നാല്‍ അതിന് തയ്യാറല്ലെന്ന നിലപാടിലാണ് ഋഷി സുനക്.

2019 ലെ ഒരു മീറ്റിങ്ങിലാണ് ഫ്രാങ്ക് ഹെസ്റ്റര്‍ വിവാദ പ്രസ്താവന നടത്തിയത്. എല്ലാ കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളേയും വെറുക്കുന്നില്ലെന്നും എംപിയായ ഡയാന്‍ ആബട്ടിനെ കാണുമ്പോള്‍ മാത്രം അത് ആഗ്രഹിക്കുന്നുവെന്നും അവരെ വെടിവച്ചു കൊല്ലണമെന്നുമായിരുന്നു പ്രസ്താവന.


ആബര്‍ട്ട് ഹെസ്റ്ററിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഡയാന്‍ ആബട്ട്. പരാമര്‍ശങ്ങളില്‍ ഹെസ്റ്റര്‍ മാപ്പു പറഞ്ഞിരുന്നു. നിറത്തെ അധിക്ഷേപിക്കുകയായിരുന്നില്ലെന്നാണ് വിശദീകരണം.

Other News in this category



4malayalees Recommends