മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കും,സെപ്റ്റംബര്‍ മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് കാനഡ

മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കും,സെപ്റ്റംബര്‍ മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് കാനഡ
വര്‍ധിച്ചുവരുന്ന കുടിയേറ്റത്തില്‍ നിലപാടു കടുപ്പിക്കുകയാണ് കാനഡ. ഇന്ത്യാക്കരടക്കം എല്ലാ വിദേശികള്‍ക്കും വമ്പന്‍ തിരിച്ചടിയാകുന്ന തീരുമാനമെടുത്ത് കാനഡ. ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ തീരുമാനിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് കാനഡ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കും.

ഈ സെപ്റ്റംബര്‍ മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ നീക്കം. ഇപ്പോള്‍ കാനഡയുടെ ജനസംഖ്യയുടെ ആറര ശതമാനം ആണ് വിദേശികളുടെ എണ്ണം.

Other News in this category



4malayalees Recommends