ചൈനയുണ്ടാക്കുന്ന തലവേദനയില്‍ കടുത്ത വിമര്‍ശനവുമായി യുകെ ; 40 ദശലക്ഷം വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ചൈനയ്‌ക്കെതിരെ ഉപരോധം ഉള്‍പ്പെടെ ശക്തമായ നീക്കങ്ങള്‍ ഉണ്ടായേക്കും

ചൈനയുണ്ടാക്കുന്ന തലവേദനയില്‍ കടുത്ത വിമര്‍ശനവുമായി യുകെ ; 40 ദശലക്ഷം വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ചൈനയ്‌ക്കെതിരെ ഉപരോധം ഉള്‍പ്പെടെ ശക്തമായ നീക്കങ്ങള്‍ ഉണ്ടായേക്കും
ചൈനയുടെ ഹാക്കര്‍മാര്‍ യുകെയ്ക്ക് നല്‍കിയ പണി ചെറുതല്ല. ഇലക്ഷന്‍ കമ്മിഷനെതിരെയും ചൈനയെ വിമര്‍ശിക്കുന്ന എംപിമാര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തുകയും 40 ദശലക്ഷം വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തതായി ഡെപ്യുട്ടി പ്രധാനമന്ത്രി ഒലിവര്‍ ബൗഡന്‍ പറഞ്ഞു.

യുകെ വിഷയത്തില്‍ രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. സൈബര്‍ ആക്രമണം ക്ഷമിക്കില്ലെന്നും ചൈനയ്‌ക്കെതിരെ ഉപരോധം കൊണ്ടുവരുമെന്നും ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ പറഞ്ഞു.

ചൈനീസ് അംബാസറെ വിളിച്ചുവരുത്തി വിശദീകരണം തേടും.

ഗൗരവമേറിയ ഹാക്കിങ്ങാണ് രാജ്യം നേരിട്ടത്. പേരും വിലാസവും മാത്രമല്ല ഉപതിരഞ്ഞെടുപ്പുകളുടെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രാധാന്യമേഏറിയ ഇമെയ്‌ലുകളിലും ഹാക്കിങ്ങുണ്ടായി. നേരത്തെ യുഎസിനും ന്യൂസിലന്‍ഡിനും നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇപ്പോഴിതാ യുകെയും ഇരയായിരിക്കുകയാണ്.

Other News in this category

4malayalees Recommends