ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍
ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.3 ദശലക്ഷം അധികമാണിത്.

ഇംഗ്ലണ്ടിന് ശേഷം ഏറ്റവുമധികം ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്. ഇതേ കാലയളവില്‍ 96,225 പേരാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 5.3 ശതമാനത്തിന്റെ വര്‍ദ്ധനവാണെന്ന് ചുരുക്കം. അതിനു പിന്നിലായി 1,47,000 പേര്‍ അഥവ 2.8 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായ സ്‌കോട്ട്‌ലാന്‍ഡ് ആണ്.

വെയില്‍സില്‍ 2.2 ശതമാനം 67,882 ത്തോളം വര്‍ദ്ധനവാണുള്ളത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് യു കെയിലെ ജനസംഖ്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തു വിട്ടത് .

വന്‍ തോതിലുള്ള കുടിയേറ്റം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കുടിയേറ്റ തോത് ഉയര്‍ന്നത് ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുന്നതിനും തിരിച്ചടിയാണ്. ഇതാണ് കുടിയേറ്റ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും കാരണം.

Other News in this category



4malayalees Recommends