വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്
ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കാന്‍ അനുമതി നല്‍കുന്നതിന് പുറമെ വാടക വീടുകള്‍ പുനരലങ്കരിക്കാനും അവകാശം ലഭിക്കും.

എസ്എന്‍പി, ഗ്രീന്‍ ഗവണ്‍മെന്റ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം ദീര്‍ഘകാല വിപണി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും, റെന്റ് ക്യാപ്പ് സൃഷ്ടിക്കുന്നത് വഴി പൂജ്യം ശതമാനത്തിലേക്ക് കുറച്ച് നിര്‍ത്താന്‍ വരെ പ്രാദേശിക അധികൃതര്‍ക്ക് അധികാരം കൈമാറാനുമാണ് നീക്കം. ഹൗസിംഗ് സ്‌കോട്ട്‌ലണ്ട് ബില്ലില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാകും. ബില്‍ യാഥാര്‍ത്ഥ്യമായാല്‍ വാടകക്കാര്‍ക്ക് മൃഗങ്ങളെ സൂക്ഷിക്കാനും, ചുവരുകള്‍ക്ക് പെയിന്റ് അടിക്കുന്നത് പോലുള്ള മാറ്റങ്ങള്‍ പ്രോപ്പര്‍ട്ടിയില്‍ വരുത്താനും സാധിക്കും. ഇതോടെ സ്വകാര്യ ലാന്‍ഡ്‌ലോര്‍ഡ്‌സ് മേഖലയില്‍ നിന്നും പിന്‍വാങ്ങുമെന്ന് ആശങ്കയുണ്ട്. വാടക നിയന്ത്രണ മേഖലകള്‍ ഏര്‍പ്പെടുത്താനും, എത്ര ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്നും ക്യാപ്പിന് നിശ്ചയിക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു.

നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാടക വര്‍ദ്ധന കരാര്‍ കാലയളവില്‍ ക്യാപ്പ് ചെയ്ത് നിര്‍ത്താനും ബില്‍ അനുശാസിക്കുന്നു. ഹൗസിംഗ് മേഖല കൂടുതല്‍ നിയന്ത്രണവിധേയമാക്കി മാറ്റാന്‍ നയം സഹായിക്കുമെന്ന് മന്ത്രിമാര്‍ പറയുന്നു. ഇതുവഴി അധികം ആളുകള്‍ പെരുവഴി ആധാരമായി മാറുന്ന അവസ്ഥ ഒഴിവാക്കാമെന്നാണ് അവകാശവാദം.

Other News in this category



4malayalees Recommends