പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് കുരുക്ക് മുറുക്കി കാനഡ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന മാറ്റം മേയ് 15ന് നിലവില്‍ വരും; കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത അനിവാര്യം

പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് കുരുക്ക് മുറുക്കി കാനഡ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന മാറ്റം മേയ് 15ന് നിലവില്‍ വരും; കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത അനിവാര്യം
ചില കോളേജ് പ്രോഗ്രാമുകള്‍ക്ക് എന്റോള്‍ ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യത പുനഃപ്പരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ ഗവണ്‍മെന്റ്.

കര്‍ശനമായ നീക്കം സെപ്റ്റംബര്‍ 1ന് പ്രാബല്യത്തില്‍ വരുത്താനാണ് മുന്‍പ് കാനഡ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ തീയതി മുന്നോട്ട് ആക്കാനാണ് ഇപ്പോള്‍ ഗവണ്‍മെന്റ് തീരുമാനം.

ഇതോടെ മേയ് 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. പബ്ലിക്-പ്രൈവറ്റ് കരിക്കുലം ലൈസന്‍സിംഗ് സംവിധാനത്തിലൂടെയുള്ള കോളേജ് പ്രോഗ്രാമുകളില്‍ ഗ്രാജുവേഷന്‍ ചെയ്യുന്നവര്‍ക്കാണ് ഇനി പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് യോഗ്യത ഇല്ലാതാകുന്നത്.

ഇതോടെ 2024 മേയ് 15 മുതല്‍ ഇത്തരം പ്രോഗ്രാമുകളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയാല്‍ ജോലി ചെയ്യാന്‍ പെര്‍മിറ്ര് ലഭിക്കില്ല.

Other News in this category

4malayalees Recommends