വാടകക്കാര്‍ക്ക്‌ അധികാരം നല്‍കാനുള്ള ബില്ലില്‍ വെള്ളം ചേര്‍ത്തു; കാരണമില്ലാതെ പുറത്താക്കുന്നത് നിരോധിക്കാനുള്ള നീക്കം വൈകും; മന്ത്രിമാരുടെ പിന്‍വാങ്ങല്‍ ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെയും, ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെയും സമ്മര്‍ദത്തിന് വഴങ്ങി

വാടകക്കാര്‍ക്ക്‌ അധികാരം നല്‍കാനുള്ള ബില്ലില്‍ വെള്ളം ചേര്‍ത്തു; കാരണമില്ലാതെ പുറത്താക്കുന്നത് നിരോധിക്കാനുള്ള നീക്കം വൈകും; മന്ത്രിമാരുടെ പിന്‍വാങ്ങല്‍ ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെയും, ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെയും സമ്മര്‍ദത്തിന് വഴങ്ങി
കാരണമില്ലാതെ വാടകക്കാരെ പുറത്താക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കാനുള്ള സുപ്രധാന നിയമനിര്‍മ്മാണത്തില്‍ പിന്നോട്ട് നീങ്ങി ഗവണ്‍മെന്റ്. വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലും വെള്ളം ചേര്‍ത്തിട്ടുണ്ട്. ടോറി ബാക്ക്‌ബെഞ്ച് എംപിമാരും, ലാന്‍ഡ്‌ലോര്‍ഡ്‌സും ചേര്‍ന്ന് സമ്മര്‍ദം ചെലുത്തിയതോടെയാണ് ആവേശം കെട്ടത്.

ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവ് മുന്നോട്ട് വെച്ച റെന്റേഴ്‌സ് റിഫോം ബില്ലില്‍ ആദ്യ ആറ് മാസത്തില്‍ വാടകക്കാര്‍ കരാര്‍ അവസാനിപ്പിക്കുന്നത് തടയാനുള്ള ഭേദഗതിയും, കാരണമില്ലാതെ പുറത്താക്കുന്നത് നിരോധിക്കുന്ന നിയമത്തില്‍ കാലതാമസം നേരിടാനുള്ള സാധ്യതയുമാണ് പുറത്തുവരുന്നത്.

നിയമനിര്‍മ്മാണം ലാന്‍ഡ്‌ലോര്‍ഡ്‌സിനെ ഏകപക്ഷീയമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന് ആരോപിച്ചാണ് ഡസന്‍ കണക്കിന് ടോറി എംപിമാര്‍ ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നത്. നിലവില്‍ ആവശ്യത്തിന് പ്രോപ്പര്‍ട്ടികള്‍ വിപണിയില്‍ ലഭ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ സ്വകാര്യ റെന്റിംഗ് ക്ഷാമം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കം ഉപകരിക്കുകയെന്നും ഇവര്‍ ആരോപിക്കുന്നു.

വാടകയ്ക്ക് താമസിക്കുന്നവര്‍ക്കിടയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണ ഇടിഞ്ഞ് താഴുകയാണെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കിയിരുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് പറയുന്നവരുടെ എണ്ണം കേവലം 47 ശതമാനം മാത്രമാണ്. രാജ്യത്തെ 4.6 മില്ല്യണ്‍ പ്രൈവറ്റ് റെന്റഡ് കുടുംബങ്ങളില്‍ കേവലം 15 ശതമാനം മാത്രമാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യുകയെന്ന് ഒപ്പീനിയം പോളിംഗ് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends