മരണത്തിലേക്ക് അംഗത്വം എടുക്കുന്നവര്‍! ബ്രിട്ടീഷ് ഡിഗ്നിറ്റാസ് അംഗത്വം 24% കുതിച്ചുയര്‍ന്നു; ദയാവധം നിയമപരമാക്കുന്ന ആദ്യത്തെ യുകെ നേഷനായി മാറാന്‍ സ്‌കോട്ട്‌ലണ്ട്; നിയമം നടപ്പാകുന്നതിന് അരികില്‍

മരണത്തിലേക്ക് അംഗത്വം എടുക്കുന്നവര്‍! ബ്രിട്ടീഷ് ഡിഗ്നിറ്റാസ് അംഗത്വം 24% കുതിച്ചുയര്‍ന്നു; ദയാവധം നിയമപരമാക്കുന്ന ആദ്യത്തെ യുകെ നേഷനായി മാറാന്‍ സ്‌കോട്ട്‌ലണ്ട്; നിയമം നടപ്പാകുന്നതിന് അരികില്‍
മരണം സ്വാഭാവികമായി തേടിയെത്തേണ്ട കാര്യമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് മരണം ഒരു അനുഗ്രഹമായി മാറുന്ന സാഹചര്യങ്ങളുണ്ട്. ഈ ഘട്ടങ്ങളില്‍ വിധി കനിയാതെ വരുമ്പോള്‍ സ്വയം ആ വഴി തെരഞ്ഞെടുക്കാന്‍ ചിലര്‍ നിര്‍ബന്ധിതമാകും. ദയാവധത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ച് വരുന്നതിനിടെയാണ് യുകെയിലെ ആദ്യത്തെ ദയാവധ കേന്ദ്രം സജ്ജമാകുന്നതിനുള്ള നിയമനിര്‍മ്മാണം ഫലപ്രാപ്തിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ വര്‍ഷം യുകെയിലെ ഡിഗ്നിറ്റാസ് അംഗത്വം 24 ശതമാനം വര്‍ദ്ധിച്ചതിനിടെയാണ് സ്‌കോട്ട്‌ലണ്ടില്‍ ദയാവധം നിയവിധേയമാക്കാനുള്ള പ്രക്രിയ പുരോഗമിക്കുന്നത്. 2023-ല്‍ 1900 രജിസ്‌റ്റേഡ് ബ്രിട്ടീഷ് അംഗങ്ങള്‍ ഉണ്ടായിരുന്നത് മുന്‍ വര്‍ഷം 372 പേരുടെ വര്‍ദ്ധന രേഖപ്പെടുത്തിയെന്ന് കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സ്വിറ്റ്‌സര്‍ലണ്ടിലെ ഡിഗ്നിറ്റാസ് ക്ലിനിക്കിലേക്ക് 40 യുകെ സ്വദേശികളാണ് യാത്ര ചെയ്തതെന്ന് ഡിഗ്നിറ്റാസ് വ്യക്തമാക്കി. ക്ലിനിക്കില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൗരന്‍മാരുടെ എണ്ണത്തിലും, ഇവിടേക്ക് യാത്ര ചെയ്തവരുടെ എണ്ണത്തിലും ജര്‍മ്മനിക്ക് പിന്നിലായി രണ്ടാം റാങ്കിലാണ് യുകെ.

ഡിഗ്നിറ്റാസിലേക്ക് 1454 പേര്‍ ജര്‍മ്മനിയില്‍ നിന്നും യാത്ര ചെയ്തപ്പോള്‍ 571 പേര്‍ യുകെയില്‍ നിന്നും, 549 പേര്‍ ഫ്രാന്‍സില്‍ നിന്നും മരണം വരിക്കാനായി യാത്ര ചെയ്തു.

Other News in this category



4malayalees Recommends