100 വര്‍ഷത്തെ നിരോധനത്തിന് അവസാനം; ബ്രിട്ടീഷ് സൈനികര്‍ക്കും, ഓഫീസര്‍മാരും പൂര്‍ണ്ണമായി താടി വളര്‍ത്താനുള്ള അംഗീകാരം നല്‍കി രാജാവ്; ബ്രിട്ടീഷ് സേനയില്‍ ഇനി താടി അനുവദിക്കും

100 വര്‍ഷത്തെ നിരോധനത്തിന് അവസാനം; ബ്രിട്ടീഷ് സൈനികര്‍ക്കും, ഓഫീസര്‍മാരും പൂര്‍ണ്ണമായി താടി വളര്‍ത്താനുള്ള അംഗീകാരം നല്‍കി രാജാവ്; ബ്രിട്ടീഷ് സേനയില്‍ ഇനി താടി അനുവദിക്കും
ലോകത്തെ ഷേവിംഗ് കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണ്. കാരണം താടിക്കാരുടെ എണ്ണം കൂടുന്നത് തന്നെ. കോര്‍പറേറ്റ് ലോകത്ത് പോലും ഇപ്പോള്‍ താടി വളര്‍ത്തുന്നതില്‍ പ്രശ്‌നങ്ങളില്ല. ഇതോടെ ഷേവിംഗ് സെറ്റ് പോലുള്ളവ നിര്‍മ്മിച്ചിരുന്ന കമ്പനികള്‍ക്ക് വില്‍പ്പന കുറഞ്ഞു.

ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറെടുക്കുകയാണ് ബ്രിട്ടീഷ് സൈന്യവും. സമ്പൂര്‍ണ്ണമായി താടി വളര്‍ത്തുന്നതിന് 100 വര്‍ഷമായി നിലനിന്ന നിരോധനമാണ് ഇപ്പോള്‍ ചാള്‍സ് രാജാവ് അവസാനിപ്പിക്കുന്നത്. ഇതോടെ ബ്രിട്ടീഷ് സൈനികര്‍ക്കും, ഓഫീസര്‍മാര്‍ക്കും താടി വളര്‍ത്താന്‍ സൈനിക മേധാവികള്‍ക്ക് അനുമതി നല്‍കാം.

സേവനം നല്‍കുന്ന, റിസേര്‍വിസ്റ്റ് ഗ്രൂപ്പിലുമുള്ള സൈനികര്‍ക്കിടയില്‍ താടിവളര്‍ത്താന്‍ അനുമതി വേണമെന്ന ധാരണ വ്യാപകമായെന്ന് സര്‍വ്വെയില്‍ കണ്ടെത്തിയതോടെയാണ് സൈനിക മേധാവി ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ് നയം മാറ്റത്തിന് തയ്യാറായത്. ഈ മാറ്റം ഉടന്‍ നിലവില്‍ വരുമെന്ന് മേധാവി പ്രഖ്യാപിച്ചു.

ഇതോടെ ഈസ്റ്റര്‍ ഇടവേളയ്ക്ക് ശേഷം ഷേവിംഗ് നടത്താന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് താടി വളര്‍ത്തലുമായി മുന്നോട്ട് പോകാന്‍ അവകാശം ലഭിക്കും.

Other News in this category



4malayalees Recommends