ഇന്ത്യക്കാരനെ തല്ലിക്കൊന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ജീവപര്യന്തം; കോടാലിയും, ഗോള്‍ഫ് ക്ലബും, ഹോക്കി സ്റ്റിക്കും, ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് 23-കാരനായ ഡെലിവെറി ഡ്രൈവറെ തല്ലിയും, വെട്ടിയും കൊന്നു; എന്തിന് ചെയ്‌തെന്ന് തെളിവില്ല?

ഇന്ത്യക്കാരനെ തല്ലിക്കൊന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ജീവപര്യന്തം; കോടാലിയും, ഗോള്‍ഫ് ക്ലബും, ഹോക്കി സ്റ്റിക്കും, ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് 23-കാരനായ ഡെലിവെറി ഡ്രൈവറെ തല്ലിയും, വെട്ടിയും കൊന്നു; എന്തിന് ചെയ്‌തെന്ന് തെളിവില്ല?
പഞ്ചാബില്‍ നിന്നുള്ള സിഖുകാര്‍ സൃഷ്ടിക്കുന്ന തലവേദനകള്‍ യുകെയിലും വ്യാപകമാണ്. ഖലിസ്ഥാന്‍ വാദം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ പലപ്പോഴും അവിടുത്തെ ഗവണ്‍മെന്റിനും പാരയാകുന്നുണ്ട്. ഇതിനിടെയാണ് ഒരു തെമ്മാടി സംഘം ഡെലിവെറി ഡ്രൈവറെ വെട്ടിയും, തല്ലിയും കൊലപ്പെടുത്തിയത്. ഈ ഗുണ്ടാ സംഘത്തെ കൊലപാതക കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തി.

27-കാരന്‍ ശിവ്ദീപ് സിംഗ്, 24-കാരന്‍ ആര്‍ഷ്ദീപ് സിംഗ്, 24-കാരന്‍ മഞ്‌ജോത് സിംഗ്, 23-കാരന്‍ ജഗ്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് 2023 ആഗസ്റ്റ് 1ന് ഷ്രൂസ്ബറിയില്‍ ഡിപിഡി ഡെലിവെറി ഡ്രൈവര്‍ 23-കാരന്‍ ഓര്‍മാന്‍ സിംഗിനെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്.

അഞ്ചാമനായ 25-കാരന്‍ സുഖ്മാന്‍ദീപ് സിംഗിനെ കൊലക്കുറ്റത്തില്‍ വെറുതെവിട്ടെങ്കിലും നരഹത്യ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ കൊലയ്ക്ക് കാരണം എന്താണെന്ന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. കോടാലി മുതല്‍ ഇരുമ്പ് ദണ്ഡ് വരെ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. ക്രൂരമായ അക്രമത്തില്‍ ഓര്‍മാന്റെ തലച്ചോര്‍ പുറത്തുവന്നു.

ഡിപിഡി ജീവനക്കാരനായ ഓര്‍മാന്‍ സിംഗ് ജോലിക്കിടയിലാണ് അക്രമിക്കപ്പെട്ടത്. മാസ്‌ക് ധരിച്ച ഗുണ്ടകള്‍ അരികിലേക്ക് വന്നപ്പോള്‍ സഹജീവനക്കാരന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഓര്‍മാന് രക്ഷപ്പെടാന്‍ സാധിച്ചില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമി സംഘം യുവാവിനെ തല്ലിക്കൊന്ന് സ്ഥലംവിടുകയായിരുന്നു.


Other News in this category



4malayalees Recommends