ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പലവഴി തേടി ഓസ്‌ട്രേലിയക്കാര്‍; യുവതികള്‍ പണം വാങ്ങി പ്രായമേറിയവരുടെ കാമുകിമാരാകുന്നു; മെഡിക്കല്‍ ട്രയല്‍സിന് ഇരുന്ന് കൊടുക്കാനും മടിയില്ല

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പലവഴി തേടി ഓസ്‌ട്രേലിയക്കാര്‍; യുവതികള്‍ പണം വാങ്ങി പ്രായമേറിയവരുടെ കാമുകിമാരാകുന്നു; മെഡിക്കല്‍ ട്രയല്‍സിന് ഇരുന്ന് കൊടുക്കാനും മടിയില്ല
ജീവിച്ച് പോകാന്‍ ഓരോ ദിവസവും ചെലവേറുന്നതാണ് അവസ്ഥ. ഇങ്ങനെ പോകുമ്പോള്‍ സ്ഥിരം ജോലിക്കൊപ്പം മറ്റൊരു സൈഡ് ബിസിനസ്സ് കൂടി ഉണ്ടെങ്കില്‍ ജീവിച്ച് പോകാമെന്നതാണ് അവസ്ഥ. ഈ ഘട്ടത്തിലാണ് ഓസ്‌ട്രേലിയക്കാര്‍ തേടുന്ന വഴികളെ കുറിച്ച് ബിസിയു ബാങ്കും, യുഗോവും ചേര്‍ന്ന് പഠനം നടത്തിയത്.

39 ശതമാനം പേരാണ് അവശ്യ ചെലവുകള്‍ നടത്താന്‍ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. 28 ശതമാനം പേര്‍ കഷ്ടിച്ച് കടന്ന് പോകുന്നതായും വെളിപ്പെടുത്തി. അധിക പണത്തിനായി പലരും റിസ്‌കെടുക്കുന്നതായും പഠനം പറയുന്നു.

ഓസ്‌ട്രേലിയയിലെ അഞ്ചില്‍ രണ്ട് പേരും ഇപ്പോള്‍ അധിക വരുമാനം ലഭിക്കാന്‍ മെഡിക്കല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് പഠനം കണ്ടെത്തി. 15 ശതമാനം പേര്‍ക്ക് വീട്ടുകാരെയും, കൂട്ടുകാരെയും ഞെട്ടിക്കുന്ന രഹസ്യ പരിപാടികളുണ്ട്.

'ഷുഗര്‍ ബേബി' സര്‍വ്വീസാണ് പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്ന പ്രധാന പോംവഴി. പ്രായമേറിയ ആളുകള്‍ക്ക് പണം വാങ്ങി കാമുകിമാരായി കഴിഞ്ഞ് പോയാല്‍ വലിയ തോതിലാണ് പണം ലഭിക്കുന്നതെന്ന് അനുഭവസ്ഥര്‍ വെളിപ്പെടുത്തി.




Other News in this category



4malayalees Recommends