ഖത്തറും യാത്രാനിബന്ധനകള്‍ കര്‍ശനമാക്കി

ഖത്തറും യാത്രാനിബന്ധനകള്‍ കര്‍ശനമാക്കി
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറും യാത്രാനിബന്ധനകള്‍ കര്‍ശനമാക്കി. എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഏഴു ദിവസമായി ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ നിബന്ധനകളില്‍ മാറ്റമില്ല കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അതിതീവ്ര കോവിഡ് രാജ്യങ്ങളുടെ പട്ടികയായ എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയത്. ബോട്‌സ്വാന, ഈജിപ്ത്, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാവെ രാജ്യങ്ങളാണ് പുതുതായി അതിതീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നാണ് പുതിയ ഉത്തരവ്. ഡിസംബര്‍ ഒന്ന് ബുധനാഴ്ച വൈകുന്നേരം ആറ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പുതുതായി ഇടം നേടിയ രാജ്യങ്ങളില്‍ നിന്നും വരുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് ഏഴു ദിവസം ഹോട്ടല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈനില്‍ കഴിയാം.

Other News in this category4malayalees Recommends